നരിക്കുനി പെട്രോൾ പമ്പിലെ കവർച്ച ബസ് ജീവനക്കാരൻ  പിടിയിൽ:-


28.07.2022. 


നരിക്കുനി: -നരിക്കുനിയിലെ പാറന്നൂർ മന്നത്ത് പെട്രോൾ പമ്പിൽ മൂന്നുദിവസം മുമ്പുണ്ടായ മോഷണക്കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർജിത്തി നെ(18)യാണ് കോഴിക്കോട് റൂറൽ എസ്പി ആർ കറപ്പസാമിയുടെയും താമരശേരി ഡിവൈഎസ്പി . അഷ്റഫ് തെങ്ങിലക്കണ്ടിയുടെയും നേതൃത്വത്തിലുള്ള സംഘം കുന്നമംഗലം

 ചൂലാംവയലിൽനിന്ന് പിടികൂടിയത്. പെട്രോൾ പമ്പിലെ മേശ കുത്തിപ്പൊളിച്ച് 24,000 രൂപയാണ് കവർന്നത്. കോഴിക്കോട് പ്രൈവറ്റ്

ബസ്സുകളിൽ ക്ലീനറായി ജോലിചെയ്യുന്ന അമർജിത്ത് ഒരാഴ്ച മുമ്പാണ് നരിക്കുനി കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിൽ പകരക്കാരനായി ജോലിക്കുകയറിയത്. ഈ ബസ് രാത്രിയിൽ ഇതേ പമ്പിലാണ് നിർത്തിയിടുന്നത്. 25ന് രാത്രി ബസ് നിർത്തി ഡ്രൈവർ പോയശേഷവും പെട്രോൾ പമ്പ് പരിസരത്ത് തുടർന്ന പ്രതി പമ്പ് പൂട്ടി ജീവനക്കാർ പോയശേഷം പണം കവരുകയായിരുന്നു. പമ്പിൽ രാത്രി നിർത്തിയിടുന്ന ബസ്സുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് അമർജിത്ത് കുടുങ്ങിയത്. കാക്കൂർ ഇൻസ്പെക്ടർ സനൽരാജ്, എസ്ഐമാരായ അബ്ദുൾസലാം, രമേശ്ബാബു, ജയരാ ജൻ, സിപിഒ മാരായ മുഹമ്മദ് റിയാസ്, ബിജേഷ്, രാംജിത്, ക്രൈം സ്ക്വാഡ് എസ്ഐമാരായ രാജീവ്ബാബു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.