മൂന്നാം ക്ലാസ് വിദ്യാർത്ഥി നാട്ടുമാവിൻ തൈ വിതരണം ചെയ്തു :-

നരിക്കുനി:"നാട്ടുമാവുകൾ മായുമ്പോൾ "എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'നമ്മുടെ പ്രദേശങ്ങളിൽ നിന്നും നശിച്ചു പോകുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക 'എന്ന ലക്ഷ്യത്തോട് കൂടി വിദ്യാർത്ഥി കൂട്ടുകാർക്ക് മാവിൻ തൈകൾ വിതരണം ചെയ്തു ,എരവന്നൂർ എ എം എൽ പി സ്ക്കൂൾ വിദ്യാർത്ഥിയായ  ഉമർ 'സയാൻ.V. പാറന്നൂർ എന്ന മൂന്നാം ക്ലാസുകാരനാണ്  സഹപാഠികൾക്ക് നാട്ടുമാവിന്റെ തൈ സ്വന്തം പറമ്പിൽ നിന്ന് ശേഖരിച്ചു വിതരണം ചെയ്തത് ,പഠനത്തോടൊപ്പം കൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ക്ലാസ് അദ്ധ്യാപകനായ അഷറഫിൻ്റെ നിർദ്ദേശത്തോടെയാണ് മറ്റ് വിദ്യാർത്ഥികൾക്കും അന്യം നിന്നു പോവുന്ന നാട്ടുമാവിൻ തൈ വിതരണം ചെയ്തത് ,