_താമരശ്ശേരി എസ് ഐ സനൂജ് കുഴഞ്ഞ് വീണ് മരിച്ചു -
12-08-2022_
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ് (38) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
കോഴിക്കോട് കോട്ടുളി സ്വദേശിയാണ്.
ഭാര്യ: നിഷ.
മൂന്നു വയസ്സുള്ള മകനുണ്ട്.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ച കഴിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം പോലീസ് ബഹുമതികളോടെ വൈകുന്നേരം നടക്കും.


0 അഭിപ്രായങ്ങള്‍