സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോഗ്യാലറി ഉദ്ഘാടനവും
എരവന്നൂർ :നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷംപ്രൗഢഗംഭീരമായി എരവന്നൂർ യുപി സ്കൂളിൽ നടത്തി.പ്രധാന അധ്യാപകൻ പി ഉമ്മർ മാസ്റ്റർ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിനാഘോഷം പിടിഎ പ്രസിഡൻറ് എ.സി ഷംസുദ്ദീന്റെ അധ്യക്ഷതയിൽമടവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഷൈനി തായാട്ട് ഉദ്ഘാടനം ചെയ്തു.പി ശ്രീധരൻ മാസ്റ്റർ ,സുധാകരൻ മാസ്റ്റർ,അസീസ് മുസ്ലിയാർ,ടി അബ്ദുസ്സലാം മാസ്റ്റർ ,ശ്രീജിത്ത്,ബാബു മൂത്തോന,അബ്ദുറഹിമാൻ ,കെ മുഹമ്മദ് ഷഫീഖ്,വി വീണ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ മഞ്ജു നന്ദി അറിയിച്ചു.ശേഷം കുട്ടികളുടെ സ്വാതന്ത്ര്യദിന റാലിയും ദേശഭക്തിഗാനം ഡാൻസ് പ്രസംഗം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളും സംഘടിപ്പിച്ചു
സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷം ആ സാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി75 സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവസ്സുറ്റ ഫോട്ടോ ഗ്യാലറി ഉദ്ഘാടനംസ്കൂൾ എച്ച് എം പി ഉമ്മർ മാസ്റ്റർ നിർവഹിച്ചു.അതോടൊപ്പം തന്നെ ഈ അധ്യയന വർഷത്തെ ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനവുംസ്കാർഫിടൽ ചടങ്ങും നടത്തി


0 അഭിപ്രായങ്ങള്‍