നരിക്കുനി ഗവ.ഹയർസെകന്ററി

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം 


നരിക്കുനി: നരിക്കുനി ഗവ. ഹയർസെകന്ററി സ്‌കൂൾ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാർത്ഥികൾ ആരംഭിക്കുന്ന പ്രാദേശിക വെബ്‌ പോർട്ടലിന്റെയും ഉദ്ഘാടനം, തുറമുഖം,പുരാവസ്തു വകുപ്പ്‌ മന്ത്രി ബഹു.അഹമ്മദ്‌ ദേവർകോവിൽ ഇന്ന് (ആഗസ്ത്‌ 19) നിർവ്വഹിക്കും . കൊടുവള്ളി മണ്ഡലം എം എൽ എ ബഹു. ഡോ. എം കെ മുനീർ അധ്യക്ഷത വഹിക്കും. ശ്രീ. അബ്ദുൽ അസീസ്‌ ചൊവ്വഞ്ചേരി മുഖ്യാതിഥി ആയിരിക്കും. തന്റെ പിതാവ് ആലിക്കുട്ടി ഹാജിയുടെ സ്മരണാർത്ഥം ശ്രീ. അസീസ് ചൊവ്വഞ്ചേരിയാണ് ആധുനിക രീതിയിലുള്ള ഈ ലൈബ്രറി ഹാൾ പണി കഴിപ്പിച്ച് നൽകിയത്


ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സലീം, ജില്ല പഞ്ചായത്ത്‌ അംഗം ഐ പി രാജേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സർജാസ്‌ കുനിയിൽ, ഗ്രാമപഞ്ചായത്ത്‌ അംഗം സുനിൽ കുമാർ ടി കെ, അഹമ്മദ്‌ കോയ ഹാജി( ആലിക്കുട്ടി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ) തുടങ്ങിയവർ പ്രസംഗിക്കും.