ഓണാഘോഷം

ചെങ്ങോട്ട് പൊയിൽ :

പാറന്നൂർ വെസ്റ്റ് എ എം എൽ പി സ്കൂളിൽ ഓണച്ചിന്ത്  2022 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒത്തൊരുമിച്ച് വൻ വിജയമാക്കിയ ആഘോഷ പരിപാടി അക്ഷരാർത്ഥത്തിൽ ചെങ്ങോട്ടു പൊയിൽ ഗ്രാമത്തിന്റെ ഉത്സവമായി മാറി.

വൈവിധ്യമാർന്ന കലാകായിക പരിപാടികൾ ആഘോഷത്തിന് പകിട്ടേകി.രക്ഷിതാക്കളുടെ കരോക്കെ ഗാനമേളയും കമ്പവലിയും ഏറെ ശ്രദ്ധേയമായി.പിടിഎ കമ്മറ്റി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തെ കൂടുതൽ വർണ്ണാഭമാക്കി.

നാടിന് ഉത്സവ ചായ പകർന്ന് മാവേലിമന്നനും കുട്ടിക്കുറുമ്പന്മാരുടെ പുലിക്കൂട്ടവുംഅണിനിരന്ന ഘോഷയാത്ര നാട്ടുകാരിൽ കൗതുകമുണർത്തി.പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ കൊടുവള്ളി AEO അബ്ദുൽ ഖാദർ സാർ സംബന്ധിച്ചു. PTA  പ്രസിഡന്റ് നംഷിദ് CK, ഹെഡ്മാസ്റ്റർ അബ്ദുൽ സലാം,PTA വൈസ് പ്രസിഡന്റ് ഷമീർ, MPTA ചെയർപേഴ്സൺ ബീന, PTA കമ്മറ്റി മെമ്പർമാരായ ലത്തീഫ്, സത്യൻ, ബിജു, മുൻ PTA പ്രസിഡന്റ് ഷറഫുദ്ദീൻ , വാർഡ് മെമ്പർ സുനിൽ കുമാർ , മുൻ വാർഡ് മെമ്പർ ആമിന ടീച്ചർ, MPTA കമ്മറ്റി അംഗങ്ങൾ സ്കൂൾ സംരക്ഷണസമിതിപുർവ്വവിദ്യാർഥികൾ നാട്ടുകാർ എല്ലാവരും പരിപാടിക്ക് നേതൃത്വം നൽകി 

പിടിഎ കമ്മിറ്റിയുടെ വക പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകി ,

മനോഹരമായ പൂക്കളം ഒരുക്കിയും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും മലയാളക്കരയുടെ ദേശീയ ആഘോഷത്തെ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി വരവേറ്റു.