ബസ്സ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികരുടെ ശരീരത്തിൽ ടിപ്പർ ലോറി കയറി രണ്ടു പേർ മരിച്ചു:
12.09.2022.
താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി റോഡിൽ ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി കയറി 2 പേർ തൽക്ഷണം മരിച്ചു.
താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിൻ്റെ മകൻ യഥു കൃഷ്ണ (19), കുടുക്കിൽ ഉമ്മരം കാരക്കുന്നുമ്മൽ വാടകക്ക് താമസിക്കുന്ന രഘുവിൻ്റെ മകൻ പൗലോസ് (19) എന്നിവരാണ് മരണപ്പെട്ടത്.
കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന അജ്ഞയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് ദേഹത്ത് കയറിയത്.മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി,


0 അഭിപ്രായങ്ങള്‍