_ഓണം വിപണന മേള ആരംഭിച്ചു:
_
നരിക്കുനി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ഓണം വിപണന മേള നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം ഉദ്ഘാടനം ചെയ്തു,
പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളുടെ നേതൃത്തത്തിൽ ഉത്പതിദിപ്പിച്ച നാടൻ ഉത്പന്നങ്ങളും വിവിധ വാർഡുകളിൽ ഉത്പ്പാധിപ്പിച്ച വിഷ രഹിത പച്ച കറികളുൾപ്പെടെയുള്ളവയാണ് മേളയിൽ നിന്ന് പൊതു ജനങ്ങൾക്ക് ലഭ്യമാവുന്നത്. 3,4,5,6 തിയ്യതി കളിലായി നാലു ദിവസങ്ങളിലായാണ് മേള നടക്കുന്നത്, മേള യുമായി ബന്ധപ്പെട്ട് നേരത്തെ കൂപ്പൺ കൈപ്പറ്റിയവർക്ക് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ 3വീതം വിജയികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹന സമ്മാനം നൽകും .
മേളയോട് അനുബന്ധിച്ച് നരിക്കുനി ടൗണിൽ വിളംബര ജാതയും നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലൻ കണ്ടി ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ മാരായ ജൗഹർ പൂമംഗലം, ജസീല മജീദ്, ഉമ്മു സൽമ, മെമ്പർ ടി പി മജീദ്,അസിസ്റ്റന്റ് സെക്രട്ടറി വി കെ ഗിരിജ എന്നിവർ സംസാരിച്ചു.സി ഡി എസ് ചെയർ പേഴ്സൺ ശ്രീ വത്സല സ്വാഗതാവും വൈസ് ചെയർ മാൻ നന്ദിയും പറഞ്ഞു,മെമ്പർമാർ മാരായ ശ്രീ ചന്ദ്രൻ, ശ്രീമതി ലതിക, വി.പി. മിനി,സി പി ലൈ, സുബൈദ കെ.കെ, സുനിൽ കുമാർ, മൊയ്തി നേരോത്ത്, രാജു ടി, ഷെറീന, സി.ഡി എസ് , ഏ ഡി എസ് , അംഗങ്ങൾ എന്നിവർ പങ്കെടുത്തു


0 അഭിപ്രായങ്ങള്‍