ഓണാഘോഷം നാടിന്നുത്സവമായി 

നരിക്കുനി ;പാറശ്ശേരി മുക്ക്  ഇസ്ക്ര ആട്സ്  ആന്റ് ‌ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓ ണാഘോഷത്തോടനുബന്ധിച്ചു 'ഒന്നിച്ചൊരോണം ' വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു .
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിദ്യാ ർത്ഥികൾക്കും യുവതി യുവാക്കൾക്കുമായി വ്യത്യസ്തങ്ങളായ കലാ -കായിക മത്സരങ്ങൾ നാടിന്നുത്സവമായി .
പ്രമുഖ നാടൻപാട്ട് കലാകാരൻ മാത്യൂസ് വയനാടും സംഘവും അവതാരിപ്പിച്ച നാടൻപാട്ടും അരങ്ങേറി . തുടർന്ന് നടന്ന ഓണ സദ്യയിൽ രണ്ടായിരത്തോളമാളുകൾ പങ്കെടുത്തു .ജനപ്രധിനി തിനിധികൾ ,സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വ്യത്യസ്ഥങ്ങളായ പരിപാടിയിൽമുഖ്യാതികളായി സംബന്ധിച്ചു . സ്കൂൾ വിദ്യാർത്ഥികൾക്കും യുവതി -യുവാക്കൾക്കുമായി ആവേശത്തോടെ നടന്ന കമ്പവലി മത്സരത്തോടെ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു .