മുഖ്യമന്ത്രിയുടെ മെഡൽ ജേതാവിന് നാടിൻ്റെ ആദരം:-

നരിക്കുനി: - കേരള മുഖ്യമന്ത്രിയുടെ 2022 വർഷത്തെ കേരള പോലീസ് മെഡലിന് അർഹമായ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പി സജിഷയ്ക്ക് നാടിൻ്റെ ആദരം നൽകി ,സൈൻ ക്രിയേഷൻ നാടക കലാ സമിതി നെടിയനാടിൻ്റെ ബാനറിലാണ് ആദരണ ചടങ്ങ് സംഘടിപ്പിച്ചത് ,റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് രാജേന്ദ്രൻ പാലത്ത് ഉപഹാരം നൽകി ആദരിച്ചു ,താഴെ പൂതയിൽ കമലാക്ഷി അമ്മ പൊന്നാട അണിയിച്ചു ,ചടങ്ങിൽ സുരേഷ് വടകര അദ്ധ്യക്ഷനായിരുന്നു ,പി കെ സതീഷ് ,സാദത്ത് എരവന്നൂർ ,തുടങ്ങിയവർ സംസാരിച്ചു ,ബൈജു ഗോപാലകൃഷ്ണൻ സ്വാഗതവും ,സുരേഷ് തേട്ടോളി നന്ദിയും പറഞ്ഞു ,തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു ,