അധ്യാപകദിനത്തിൽ രക്തദാനം നടത്തി ചക്കാലക്കൽ എച്ച് എസ് എസ് അദ്ധ്യാപകർ
➖➖➖➖➖➖➖➖➖➖➖➖
മടവൂർ :- അധ്യാപക ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ,വിദ്യാലയത്തിലെ അൻപതോളം അധ്യാപകർ കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിലെത്തി രക്തം നൽകുകയായിരുന്നു, കേവലം പുസ്തകത്താളുകളിലെ അറിവുകൾക്ക് പുറമേ രക്തദാനം പോലുള്ള പുണ്യകരമായ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് മാതൃകയാവുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.അധ്യാപകർക്കായി പ്രത്യേക പരിശീലന ക്ലാസ്സും വരക്കൽ ബീച്ചിൽകലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു ,വിദ്യാലയാനുഭവങ്ങൾ പങ്കുവെക്കൽ, ചർച്ച, വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരവ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ഉഷ പൊയിൽ കാവിൽ,സ്റ്റാഫ് സെക്രെട്ടറി ടി ബാലകൃഷ്ണൻ,എസ് ആർ ജി കൺവീനർ കെ ബഷീർ,പി അബ്ദുറഹിമാൻ,പി അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി ,
*ഫോട്ടോ:-അധ്യാപകദിനത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അൻപതോളം അധ്യാപകർ ബീച്ച് ഹോസ്പിറ്റലിൽ രക്തദാനത്തിന് എത്തിയപ്പോൾ*


0 അഭിപ്രായങ്ങള്‍