മടവൂർ മുക്കിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്


25.09.2022


നരിക്കുനി: മടവൂർമുക്ക് ആനക്കുഴി വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക് നരിക്കുനിയിൽ സർവ്വീസ് നടത്തുന്ന ഫ്രണ്ട്സ് ഓട്ടോ ഡ്രൈവർ ഉസ്മാൻ കോയ(56)ക്കാണ് പരിക്കേറ്റത്. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന കാർ നരിക്കുനി ഭാഗത്തേക്ക് വരികയായിരുന്നഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ നിന്നും വയലിലേക്ക് തെന്നിമാറി കാറിൻ്റെ അമിതവേഗമാണ്  അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.