അനുമോദനം സംഘടിപ്പിച്ചു.


    പി.സി പാലം പൗരാവലിയുടെ നേതൃത്വ ത്തിൽ അദ്ധ്യാപകദിനത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.എം. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു.

     ചടങ്ങിൽ ഗ്ലോബൽ സ്കോളേഴ്‌സ് ഫൗണ്ടേഷന്റെ  ഭാരതീയ ജ്ഞാൻ രത്ന അവാർഡ് നേടിയ പി.സി.പാലം സ്വദേശിയും മായനാട് എ.യു.പി.സ്കൂൾ പ്രധാന അധ്യാപകനുമായ അനൂപ് മാസ്റ്ററെയും സംസ്ഥാന പി.ടി.എ ഏർപ്പെടുത്തിയ മാതൃക അധ്യാപക പുരസ്കാരം നേടിയ പി.സി. പാലം എ.യു.പി. സ്കൂളിലെ ശാസ്ത്ര അധ്യാപികയായ സീനത് ടീച്ചറെയും, എസ്.എസ്.എൽ.സി, പ്ലസ്.ടു ഉന്നത വിജയികളെയും അനുമോദിച്ചു.       


      കോഴിക്കോട് ഡയറ്റിലെ യു. അബ്ദുൽ നാസർ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. ബേബി ശിവദാസ്, രവിമാസ്റ്റർ, സി.സി.അമിത്, എ.കെ. അറുമുഖൻ, ലൈജു, കെ.പി.ജലീൽ , ബ്രായിൻ കുട്ടി, ജബ്ബാർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, 

           ചടങ്ങിന് വാർഡ് മെമ്പർ സി.സി. കൃഷ്ണൻ സ്വാഗതവും കെ.ലിനീഷ്  നന്ദിയും പറഞ്ഞു .