നിയമനം അസാധുവെങ്കില്‍ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലേ? വൈസ് ചാന്‍സലര്‍മാരോട് ഹൈക്കോടതി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഒന്‍പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടീസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി അസാധുവാക്കിയത് ഹൈക്കോടതിക്കും ബാധകമാണെന്ന് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേയെന്നാണ് കോടതി ചോദിച്ചത്.സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ രാജി വെക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരെങ്കിലും രാജിവെച്ചോ എന്നാണ് കോടതി ചോദിച്ചത്. ഇതിന് ഇല്ലെന്നായിരുന്നു വൈസ് ചാന്‍സലര്‍മാരുടെ മറുപടി. ഹര്‍ജി കോടതി പരിഗണിക്കുന്നത് തുടരുകയാണ്.▂
ഗവര്‍ണറുടെ നോട്ടീസ് റദ്ദാക്കണം. രാജി ആവശ്യപ്പെടുന്നതിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണം, ഗവര്‍ണറുടെ ഇടപെടല്‍ തടയണം, ഒപ്പം തങ്ങളെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്.

0 അഭിപ്രായങ്ങള്‍