വരിങ്ങിലോറമല കോളനി റോഡിൽ മെറ്റലുമായി വന്ന ലോറി വീടിന് അടുത്തേക്ക് മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം
നരിക്കുനി: നെടിയനാട് വരിങ്ങിലോറ മല കോളനി റോഡിൽ ഏളമ്പാലത്ത് പുറായിൽ ഭാഗത്ത് മെറ്റലുമായി വന്ന ലോറി വീടിന് പുറകിലെ പറമ്പിലേക്ക് മറിഞ്ഞു. കയറ്റത്തിൽ നിന്നും നൂറ് മീറ്ററോളം താഴെയുള്ള പറമ്പിലേക്കാണ് ലോറി മറിഞ്ഞത്.ലോറിയിലുണ്ടായിരുന്ന മെറ്റൽ വീടിന് മുറ്റത്തേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. ഈ സമയം റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതും ലോറി വീടിന് മുകളിലേക്ക് എത്താഞ്ഞതും വീടിന് പുറത്ത് കുട്ടികളോ മുതിർന്നവരോ ഇല്ലാത്തതും വൻ ദുരന്തം ഒഴിവാക്കി.
മെറ്റലുമായി വന്ന ലോറിക്ക് എതിർദിശയിൽ വന്ന ഓട്ടോ കാർ കയറ്റത്തിന് മുകളിൽ ഓഫായപ്പോൾ ലോറി ഡ്രൈവർ ഇറങ്ങി അവരെ സഹായിക്കാൻ പോകുകയും ആ സമയം ലോറി തനിയെ ഉരുണ്ട് പോകുകയും ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഈ റോഡിൽ ഈ ഭാഗത്ത് മുമ്പും പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും യാതൊരു വിധ സുരക്ഷഭിത്തിയോ മറ്റു സംവിധാനങ്ങളോ ഇവിടെ ഇല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.


0 അഭിപ്രായങ്ങള്‍