പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. ഇസ്ലാമാബാദിന് സമീപം ഗുഞ്ചൻവാലി പ്രവിശ്യയിലാണ് അപ്രതീക്ഷിത ആക്രമണം. ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

0 അഭിപ്രായങ്ങള്‍