താല്‍ക്കാലിക നിയമനം :-


കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ-ഹെല്‍ത്ത്), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഇലക്ട്രീഷന്‍ കം പ്ലബര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ-ഹെല്‍ത്ത്) അംഗീകൃത സര്‍വകലാശാലയില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ/ബി.സി.എ. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- ഡിഗ്രി, ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (കെ.ജി.ടി.ഇ). ഇലക്ട്രീഷന്‍ കം പ്ലബര്‍- ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ബി.ടെക് ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്. കല്‍പ്പറ്റ നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോറം ആശുപത്രി ഓഫീസില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 5 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടിക്കാഴ്ച ഡിസംബര്‍ 8 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 206768.