നരിക്കുനി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു :-


 നരിക്കുനി ഗ്രാമ പഞ്ചായത്ത്  കേരളോത്സവം 2022  ഗ്രാമപഞ്ചായത്തിലെ കലാകാരൻമാരുടെ കലാവിരുന്നോടെ സമാപിച്ചു. 


സമാപനസമ്മേളനം പ്രശസ്ത സിനിമ സീരിയൽ നടിയും ദേശീയ അവാർഡ് ജേതാവും നാട്ടുകാരിയുമായ സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു 


ഓവറോൾ ചാമ്പ്യന്മാരായ  വട്ടപ്പാറ പൊയിൽ എം ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിനുള്ള ട്രോഫി  സുരഭി ലക്ഷ്മി വിതരണം ചെയ്തു

 

നവംമ്പർ 19 മുതൽ 27 വരേയുള്ള ദിവസങ്ങളിലായി 50 ഓളം വിഭാഗങ്ങളിലാണ് ഗ്രാമ പഞ്ചായത്തിലെ കലാ കായിക പ്രതിഭകൾ മാറ്റുരച്ചത്.


സമാപന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം അധ്യക്ഷതവഹിച്ചു. സംഘാടക സമിതി വർക്കിംങ്ങ് കർവ്വീനർ ഇൽയാസ് മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി പുല്ലങ്കണ്ടി, സംഘാടക സമിതി വർക്കിംങ്ങ് ചെയർമാൻ ഉമ്മുസൽമ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാന, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ജൗഹർ

പൂമംഗലം, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്,ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ്, ബ്ലോക്ക് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർ സർജാസ് മാസ്റ്റർ,വാർഡ് മെമ്പർ ടി പി അബ്ദുൽ മജീദ്, പഞ്ചായത്ത് സെക്രട്ടറി  സ്വപ്നേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  പി ശശീന്ദ്രൻ മാസ്റ്റർ, എം സി ഇബ്രാഹിം, അരുൺ പ്രസാദ് ,മനോജ്, സുലൈമാൻ പി , ഷെഫീഖ് മാസ്റ്റർ,സിജി കൊട്ടാരം, രാഹുൽ , അസറുദ്ദീൻ പാറന്നൂർ,അശ്വിൻ നായർ എന്നിവർ സംസാരിച്ചു.