റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലു ഫുട്ബോൾ പ്രേമികൾക്ക്  ഷോക്കേറ്റു; ഒരാൾ ഐസിയുവിൽ


:27.11.2022


പാലക്കാട്: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് അപകടം. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. നാല് ഫുട്ട്ബോൾ പ്രേമികൾക്കാണ്  ഷോക്കേറ്റത് ,


പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.