വ്യാപാരികൾക്ക് ഭീഷണിയായ തെരുവ് കച്ചവടക്കാരെ തടഞ്ഞു: ' - 

നരിക്കുനി :

അനധികൃതമായി നരിക്കുനിയിൽ തെരുവോരത്ത് കച്ചവടം ചെയ്തിരുന്നവരെ വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂനിറ്റ് ഭാരവാഹികൾ ചേർന്നു തടഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നരിക്കുനിയിലെ കച്ചവടക്കാർക്ക് ഭീഷണിയായി തെരുവ് കച്ചവടം  ചെയ്യുന്നവരോട്  പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനെ തുടർന്ന് വ്യാപാരി  സമിതി ഭാരവാഹികളായ പ്രസിഡന്റ് :മോഹനൻ, സെക്രട്ടറി : സിദ്ദിഖ് ,ഷരീഫ്, അവൻ വർ സാദിഖ്, അഫ്സൽ, ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തടയുകയാണുണ്ടായത് , വാടക കൊടുക്കുന്ന  കച്ചവടക്കാർക്ക് ഭീഷണിയായി അനധികൃതമായി പച്ചക്കറി ,മീൻ ,ചെരുപ്പ് തുടങ്ങിയവയുടെ തെരുവ് കച്ചവടം നരിക്കനിയിൽ സജീവമാണ്, ഇവർ റോഡിൽ ഗതാഗത തടസ്സമുണ്ടാക്കുന്നതും പതിവാണ് ,പല തവണ പഞ്ചായത്ത് അധികൃതർക്കും ,പോലീസിനും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കച്ചവടക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് വ്യാപാരി സമിതി സമര രംഗത്തെത്തിയത് ,