കവിത

പി.പി.ദേവദാസ് നന്മണ്ട

9400944986

              അരപ്പൊട്ടൻ 

             ——————

 വാഴുകയായിരുന്നു ഞാനമ്മയുടെ

ഒറ്റമുറികൊട്ടാരമകംതന്നിൽ

പെയ്യും കിനാവിൻനിലാവിലെ വെള്ളിനക്ഷത്രമെണ്ണി.

 കാക്കുകയായിരുന്നു പുറത്തച്ഛൻ

 കിരീടവും ചെങ്കോലും കൂട്ടായ്

 മൊഴിഞ്ഞമ്മതൻ ഗർഭത്തിൽ തൊട്ട്

 അകത്ത് രാജകുമാരനെന്ന്.

 പുറത്ത്കരൾപെയ്തകുളിർമഴയിൽ

തെഴുത്തതൊക്കെകരിഞ്ഞമ്മതന്നകം പെയ്ത തീമഴയിൽ

അകച്ചൂടിൻ പനിച്ചൂരാൽ

ചരിക്കുന്നു  ഞാൻ മന്ദം ചിരിക്കാതെ

കരച്ചിലാൽ മണ്ണിലെരാമ രാജ്യം കാണാൻ.

എന്നിട്ടുവേണംകാലൊടിഞ്ഞ 

കനകസിംഹാസനത്തിൽ

നടുവൊടിഞ്ഞ് താടിതാങ്ങി

തലക്കനത്താൽ വെളുക്കെ ച്ചിരിക്കുവോരുടെ  ഫോട്ടോ എടുത്ത് ചരമകോളത്തിൻ 

ചതുരത്തിലൊതുക്കി

പാവനസ്മരണക്കെന്ന- 

ടിക്കുറിപ്പെഴുതാൻ.