നരിക്കുനിയിൽ ഓട്ടോ ഡ്രൈവറെ അക്രമിച്ചതിൽ കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.


05.12.2022. '


നരിക്കുനി :

15 വർഷത്തോളമായി നരിക്കുനി പടനിലം ജംഗഷനിൽ ഓട്ടോറിക്ഷ പാർക്കിംഗ് ചെയ്ത് സർവ്വീസ് നടത്തി വരുന്ന സ്ഥലത്ത് 6 മാസത്തോളമായി അനധികൃത ബിൽഡിംഗ് ഉണ്ടാക്കി മോട്ടോർ സൈക്കിൾ, കാറുകൾ കൊണ്ട് വെച്ച് മാർഗ്ഗതടസം സൃഷ്ടിക്കുകയും ,ബ്ലോക്ക് ഉണ്ടാക്കുകയും പതിവാക്കിയ ഷോപ്പ് ഉടമ  ഓട്ടോ തൊഴിലാളിയെ അക്രമിച്ചതിൽ പ്രധിഷേധിച്ച് ഓട്ടോ കോഡിനേഷനും, മോട്ടോർ തൊഴിലാളികളും പ്രധിഷേധ പ്രകടനം നടത്തി.

അബ്ദുൽ കരീം (CITU),

ശശിധരൻ (INTUC ), ജയദാസൻ (BMS), അശ്റഫ് (STU) തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. നരിക്കുനിയിൽ സ്വസ്ഥമായി ഓട്ടോ ഓടിക്കാൻ സംവിധാനം ഉണ്ടാക്കി തരുവാൻ നരിക്കുനി ഗ്രാമ പഞ്ചായത്ത് അധികാരികളോടും, പോലീസ് ഉദ്യോഗസ്ഥരോടും ഓട്ടോ കോ-ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സമരപരിപാടികളുമായി നീങ്ങുമെന്നും കമ്മറ്റി അറിയിച്ചു.