യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു


3.12.2022. 


കാക്കൂര്‍ :- കാക്കൂർ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.