മണ്ണിന്റെ  ഗന്ധമറിഞ്ഞ് ചക്കാലക്കൽ എച്ച് എസ്‌ എസ്‌ കൃഷിപാഠത്തിന് തുടക്കം

➖➖➖➖➖➖➖➖➖➖➖➖


മടവൂർ: വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനും കൃഷിയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനും  ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന *കൃഷിപാഠം* പദ്ധതിക്ക് മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.

 ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ രാജിയുടെ അധ്യക്ഷതയിൽ

 മടവൂർ കൃഷിഓഫീസർ കെ. നിഷ ക്ലാസെടുത്തു.

കർഷകരുമായി വിദ്യാർത്ഥികൾ

നടത്തിയ  തുറന്നചർച്ച കാർഷികവൃത്തിയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെപ്പറ്റിയും കുട്ടികൾക്ക് ഏറെ അറിവു ലഭിച്ച വേറിട്ട അനുഭവമായി.


വിദ്യാർഥികളിൽ കാർഷികവൃത്തി യോടുള്ള അഭിരുചിയും അറിവും വളർത്തിയെടുത്ത് കൃഷി ഒരു സംസ്കാരമാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളിൽ കാർഷികവൃത്തിയിൽ താല്പര്യം ജനിപ്പിച്ച് തൊഴിലിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി പ്രകൃതിയോടു ചേർന്നു നിൽക്കുന്ന ഒരു ജീവിതരീതി പുതുതലമുറയിൽ വളർത്തിയെടുക്കുക  എന്നതും ഈ പദ്ധതിയുടെ ലക്ഷ്യത്തിൽപ്പെട്ടതാണ്.


കാർഷികവൃത്തിയിൽ താല്പര്യമുള്ള വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു കൃഷിക്കൂട്ടം 

രൂപപ്പെടുത്തുകയും

പദ്ധതിയിലെ അംഗങ്ങൾക്ക് ആവശ്യമായ വിത്തുകളും പരിശീലനവും 

കൃഷിഭവൻ മുഖേന നൽകുകയും ചെയ്യും.

 ഒപ്പം കുട്ടികളിൽ 

ഏറ്റവും നല്ല കർഷകനെ തെരഞ്ഞെടുത്ത ആദരിക്കുകയും ചെയ്യുന്നു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ധിഖലി, ഗ്രാമപഞ്ചായത്ത് മെമ്പർ സോഷ്മ സുജിത് ,

പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് ഖാൻ 

കർഷകരായ അബ്ദുറഹ്മാൻ ഹാജി, വാസു അടുക്കത്തുമ്മൽ,ഖാദർ മാസ്റ്റർ,ഹുസൈൻ അടുക്കത്ത് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ മുഹമ്മദ് ബഷീർ സ്വാഗതവും ക്ലബ്ബ് കൺവീനർ ശ്രീനാഥ് നമ്പൂതിരി നന്ദിയും പറഞ്ഞു .


 *photo :-ചക്കാലക്കൽ എച്ച് എസ്‌ എസിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി  ജില്ലാ പഞ്ചായത്ത് മെമ്പർ പി ടി എം ഷറഫുന്നിസ ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു*