കരിപ്പൂരിൽ 48.45 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവുമായി നരിക്കുനി സ്വദേശി പിടിയിൽ -
18.01.2023
നരിക്കുനി : കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 869 ഗ്രാം സ്വർണ്ണം പിടികൂടി. 48.45 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. കോഴിക്കോട് നരിക്കുനി പാറന്നൂർ തെക്കെ ചെനങ്ങ അഷറഫിൻ്റ മകൻ ഷറഫുദ്ധീൻ (24) ആണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പിടിയിലായത്.
ദുബായിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് സ്വർണ്ണം കടത്തിയത്.


0 അഭിപ്രായങ്ങള്‍