പന്നൂർ നരിക്കുനി നെല്ലിയേരിത്താഴം പുന്നശ്ശേരി റോഡ്  പ്രവൃത്തി ഫെബ്രുവരി 10നകം പൂർത്തിയാക്കുമെന്ന് സമരസമിതിക്ക് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഉറപ്പ് നൽകി കോൺട്രാക്ടർ


06.01.2023. 


കാരാട്ട് റസാഖ് (എംഎൽ എ ) യുടെ ഫണ്ട് ഉപയോഗിച്ച് പണി തുടങ്ങിയ പന്നൂർ നരിക്കുനി നെല്ലിയേരിത്താഴം പുന്നശ്ശേരി റോഡ് ഫെബ്രുവരി 10നകം ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് കോൺട്രാക്ടറുടെ ഉറപ്പ്  നൽകി ,


പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എൻജിനീയർ , അസിസ്റ്റൻറ് എൻജിനീയർ , കോൺട്രാക്ടർ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ക്ലബ്ബ്  അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നരിക്കുനിയിൽ വച്ച്  നടത്തിയ ചർച്ചയിലാണ് തീരുമാനത്തിലെത്തിയത്.


നാട്ടുകാർ കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങിയതിനെ തുടർന്ന് വകുപ്പ് റിസ്ക് & കോസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി  ടെർമിനേഷൻ നടപടികൾ ആരംഭിച്ചിരുന്നു.ഇത് കരാറുകാരന് വലിയ സാമ്പത്തിക ബാധ്യത വരുത്തും എന്നതിനാൽ  നാട്ടുകാർ കുറച്ച് സമയം അനുവദിക്കുകയാണെങ്കിൽ അതിനിടയിൽ പണി തീർക്കാം എന്ന കരാറുകാരന്റെ അഭിപ്രായത്തെ മാനിച്ചു കൊണ്ടാണ് ചർച്ച നടത്തിയത്.


അതേസമയം അടുത്ത ദിവസം മുതൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാൻ ഒരുങ്ങുകയാണ് ജനങ്ങൾ .