'ഒപ്പനയിൽ മിന്നും വിജയവുമായി 
ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നരിക്കുനി

നരിക്കുനി : സാംസ്ഥാന സ്കൂൾ കലാമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന മത്സരത്തിൽ A ഗ്രേഡ് നേടി കൊണ്ട് നരിക്കു നി ഗവ:ഹയർ സെക്കണ്ടറി 
മിന്നും വിജയം കരസ്ഥമാക്കി.
കോഴിക്കോട് ജില്ലാ കലാമേളയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടിയ ഒപ്പന ടീംഅപ്പീൽ നൽകുകയായിരുന്നു. 
എന്നാൽ അപ്പീൽ ജില്ലാതലത്തിൽ തള്ളിയതിനെ തുടർന്ന് കോർട്ടു വഴിയാണ് ഒപ്പന ടീം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരത്തിന് അർഹത നേടിയത്. നരിക്കുനിയുടെ ചരിത്രത്തിൽ ഒപ്പനയിൽ ഇത്തരം വിജയം നേടുന്നത് ഇതാദ്യമായാണ്. വിജയികളായ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും സന്തോഷത്തിന്റെയും അഭിമാനത്തിന്റെ യും നിറവിലാണ്.