അടുക്കന്മല കോളനിക്ക് MLA   ഏ കെ ശശീന്ദ്രൻ 1 കോടി രൂപ അനുവദിച്ചു :- കാക്കൂർ :-സംസ്ഥാന സർക്കാർ അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കന്മല കോളനിക്ക് MLA   ഏ കെ ശശീന്ദ്രൻ 1 കോടി രൂപ അനുവദിച്ചു.കോളനി യുടെ അടിസ്ഥാനസൗ കര്യവികസനത്തിനാണ് ഫണ്ട്‌ അനുവദിച്ചത്. കോളനിയിൽ കമ്മറ്റി രൂപീ കരണവും പദ്ധതി വിശദീകരണവും മന്ത്രി ഏ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാക്കൂർ  പഞ്ചായത്ത് പ്രസിഡണ്ട് സിഎം ഷാജി അധ്യക്ഷത വഹിച്ചു.പട്ടിക ജാതി വികസനഓഫീസർ മുകേഷ് പദ്ധതി വിശദീകരിച്ചു. പി പി അബ്‌ദുൾ ഗഫൂർ, വി കെ മോഹനൻ, എ കെ അറുമുഖൻ, പി പി,ആതിര, എന്നിവർ സംസാരിച്ചു. സിസി കൃഷ്ണൻ സ്വാഗതവും ,എംകെ സന്തോഷ്‌ നന്ദിയും  പറഞ്ഞു.