മാനവ മൈത്രി സംഗമം 2023



നരിക്കുനി:പ്രകൃതിക്കായ്, മാനവനന്മക്കായ്, ജീവ കാരുണ്യത്തിനായ്

കെജിൻ ട്രസ്റ്റ്  വർഷങ്ങളായി നടത്തി വരുന്ന  മാനവ മൈത്രി സംഗമം 2023 ഫെബ്രുവരി 26 ഞായറാഴ്ച  മുട്ടാഞ്ചേരി ചാത്തനാറമ്പിൽ ആസ്ഥാന ഗൗസിയിൽ വച്ച് നടത്തപ്പെടുന്നു. KGN ട്രസ്റ്റ് ചെയർമാൻ ഖ്വാജ ഗൗസി പീർ തങ്ങളുടെ അധ്യക്ഷ്യതയിൽ  രാവിലെ 10.30 നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു മ്യൂസിയം  വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട  അഹമ്മദ് ദേവർകോവിൽ  നിർവ്വഹിക്കും. കൂടാതെ   അഹമ്മദ് മാസ്റ്റർ (കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), കാരാട്ട് റസാഖ് (മുൻ MLA),  രാഘവൻ അടുക്കത്ത് (മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),പ്രശസ്ത സിനിമാ താരം ദേവൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.  തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന 400 നിർധനകുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും,200 വിദ്യാർത്ഥി കൾക്ക്  സ്കൂൾ ബാഗ് വിതരണവും, സൈക്കിൾ വിതരണവും, വൃക്ഷതൈ വിതരണവും നടത്തപ്പെടുന്നു. സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് പാലിയേറ്റിവ് സംഘടനകൾക്ക് മെഡിക്കൽ ഉപകരണങ്ങളും, സൗജന്യ മെഡിക്കൽ ക്യാമ്പും (പരമ്പരാകൃത അസ്ഥി ക്രമീകരണ  ചികിത്സ, പ്രാണിക് ഹീലിംഗ് )  എന്നിവയും നടത്തപ്പെടുന്നു .വൈകീട്ട് 8.30  പ്രശസ്ത സൂഫി ഖവാലി  ഗായകൻ ഉസ്താദ് K H താനൂർ, അഷറഫ് പയ്യന്നൂർ,  എന്നിവർ നയിക്കുന്ന സൂഫി കലാമും നടത്തപ്പെടുമെന്നും ട്രസ്റ്റ് ചെയർമാൻ ഗൗസി പീർ തങ്ങൾ അറിയിച്ചു.