.
നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് ഒമ്പതാം ദിനവും ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു. ആഘോഷത്തിന് ഓരോ ദിനം പിന്നിടുമ്പോഴും വിജയഗാഥ രചിച്ചുകൊണ്ടാണ് നരിക്കുനി ഫെസ്റ്റ് മുന്നേറുന്നത്. ഒമ്പതാം ദിനത്തിലെ സാംസ്കാരിക സദസ്സ് ലതിക (ഗ്രാമപഞ്ചായത്ത് മെമ്പർ) പ്രാർത്ഥനയോടെ ആരംഭിച്ചു.
സാംസ്കാരിക സദസ്സ് നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്വാഗത സംഘത്തിൻറെ വർക്കിംഗ് ചെയർപേഴ്സൺമായ മിനി പുല്ലങ്കണ്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മിനി വിപി അധ്യക്ഷത വഹിച്ചു. ഷിബിലാൽ.കെ ,ടി.സി. ശരീഫ് ,ശശി പുളിക്കൽ അബ്ദുൽ കരീം.പി.പി എന്നിവർ സംസാരിച്ചു.
ചടങ്ങിന് സലാം കളിപ്പറമ്പിൽ സ്വാഗതവും, റഷീദ്.ബി.സി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു കലാമണ്ഡലം സജിത്ത് വിജയൻ അവതരിപ്പിച്ച ചാക്യാർകൂത്ത് സ്വരലയം കോഴിക്കോട് അവതരിപ്പിച്ച സംഗീതവിരുന്ന് അരങ്ങേറി.



0 അഭിപ്രായങ്ങള്‍