അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ: എ വിജയരാഘവൻ പ്രസിഡന്റ്, ബി വെങ്കിട്ട് ജനറൽ സെക്രട്ടറി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



കർഷക തൊഴിലാളി യൂണിയൻ പത്താം അഖിലേന്ത്യ സമ്മേളനം എ വിജയരാഘവനെ പ്രസിഡന്റ് ആയും ബി വെങ്കിട്ടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും എം വി ഗോവിന്ദന്‍, കെ കോമള കുമാരി എന്നിവരെ വൈസ്പ്രസിഡന്റുമാരായും വി ശിവദാസൻ, എന്‍ ചന്ദ്രൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.


155 അംഗ ജനറല്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നും 30 അം​ഗങ്ങൾ ഉള്‍പ്പെട്ടിട്ടുണ്ട്. 61 അംഗ വര്‍ക്കിംഗ് കമ്മിറ്റിയിൽ കേരളത്തില്‍ നിന്ന് 10 അം​ഗങ്ങളാണുള്ളത്