അധ്യപകർക്കുള്ള യാത്രയയപ്പും സംസ്ഥാന തല വിജയികൾക്കുള്ള അനുമോദനവും നടത്തി, :-
➖➖➖➖➖➖➖➖➖➖➖
മടവൂർ :- ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യപകർക്കുള്ള യാത്രയയപ്പും ദേശീയ-സംസ്ഥാന മേളകളിൽ മെഡൽ നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു . ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ, ഉഷാപൊയിൽക്കാവിൽ, ടി പി മുഹമ്മദ് അഷ്റഫ് ,കെ ബഷീർ , പി അബ്ദുറഹ്മാൻ എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത് . യാത്രയയപ്പ് സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് പി ജഅഫർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ സെലീന സിദ്ദീഖലി, ഷൈനി തായാട്ട് , ഫെബിന അബ്ദുൽ അസീസ്, സോഷ്മ സുർജിത്,ഇ എം വാസുദേവൻ , ജുറൈജ് പുല്ലാളൂർ , പുറ്റാൾ മുഹമ്മദ് , സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, പ്രിൻസിപ്പൽ എം കെ രാജി, റിയാസ് ഖാൻ , കാസിം കുന്നത്ത് ഷബ്ന നൗഫൽ , ചോലക്കര മുഹമ്മദ് , ടി അബ്ദുറഹിമാൻ , ഷബീർ , വി വിജയൻ ,സുരേന്ദ്രൻ സിറാജുദ്ദീൻ ,കെ ശാന്തകുമാർ ,സുബൈർ ,ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . വിരമിക്കുന്ന അധ്യാപകർക്കും ദേശീയ -സംസ്ഥാന മേളകളിലെ വിജയികൾക്കുമുള്ള ഉപഹാര സമർപ്പണം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്‌ മാസ്റ്റർ നിർവഹിച്ചു,

*ഫോട്ടോ :- ചക്കാലക്കൽ എച്ച് എസ്‌ എസിൽ നിന്നും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ദേശീയ-സംസ്ഥാന മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരസമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ നിർവഹിക്കുന്നു*