മടവൂര്‍ ഹജ്ജ് പഠന ക്ലാസ്

ഏപ്രില്‍ 8ന് തുടങ്ങും 

നരിക്കുനി | വര്‍ഷങ്ങളായി മടവൂരില്‍ നടന്ന് വരുന്ന പ്രാക്ടിക്കല്‍ ഹജ്ജ് പഠന ക്ലാസ്  ഏപ്രില്‍ 8,9,10, (ശനി ഞായര്‍ തിങ്കള്‍)  ദിവസങ്ങളില്‍ രാവിലെ  9.30 മുതല്‍ 12.30 വരെ മടവൂര്‍ സി എം സെന്ററില്‍ നടക്കും. ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി  നേതൃത്വം നല്‍കും. ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച എല്ലാ ഹാജിമാര്‍ക്കും സംബന്ധിക്കാവുന്നതാണ്.

ഇത് സംബന്ധമായി മുസ്തഫ സഖാഫി മരഞ്ചാട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ടി കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു സയ്യിദ് മുസമ്മില്‍ ഖലീല്‍ അസ്സഖാഫി, ബക്കര്‍ ഹാജി, ടി കെ സൈനുദ്ധീന്‍ സംബന്ധിച്ചു