പരിഷത്ത് ചേളന്നൂർ മേഖലസമ്മേളനഉദ്ഘാടനം


കാക്കൂർ : കേരളശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖല വാർഷിക സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ. സർജാസ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ.പി. ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാക്കൂർ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ പി.പി.അബ്ദുൾ ഗഫൂർ അധ്യക്ഷനായി. അശോകൻ ഇളവനി, പി.ബിജു, അശോകൻ കുന്നുമ്മൽ , അബ്ബാസ് അലി എന്നിവർ സംസാരിച്ചു. പൊതു യോഗത്തിനു മുമ്പായി കണ്ടോത്ത്പാറയിൽ വിളംബരജാഥയും സംഘടിച്ചു സി. വിജയൻ നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനം 26.03.2023 ഞായർ രാവിലെ 9 ന് പി.സി. പാലം എ.യു.പി. സ്കൂളിൽ ആരംഭിക്കും. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ഉദ്ഘാടനം ചെയ്യും.