പൊലീസുകാര്‍ക്കെതിരെ നടപടി വേണം; സബ്കലക്ടറെ തടഞ്ഞ് നാട്ടുകാര്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


▂▂▂▂▂▂▂▂▂▂▂▂▂▂▂▂

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പൊലീസ്  ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സബ്കലക്ടര്‍ വിഷ്ണുരാജിനെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു. നടപടി ഉത്തരവ് വരാതെ സബ്കലക്ടറെ വിടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. 


എന്നാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറുള്‍പ്പടെ സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.