എഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോവാൻ ശ്രമം.

ചേളന്നൂർ.. കണ്ണങ്കര അഞ്ചാം വളവിൽ സ്കൂൾ ബസ് കാത്തു നിൽക്കുന്ന ശ്രീനാരായണ വിലാസം ഏഴാം ക്ലാസ് വിദ്യാർത്ഥിയും അയ്യ താഴത്ത് പ്രമോദ് - ഷൈനി ദമ്പതികളുടെ മകൾ രുദ്രയെയാണ് അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് ഒമിനി വാനിൽ കയറാൻ പറഞ്ഞത് ,തരിച്ചു നിന്ന കുട്ടി സമീപത്തേക്ക് നാട്ടുകാരിലെ ഒരാൾ സ്ഥലത്ത് വന്നതോടെ വാനിലെത്തിയവർ കടന്നു കളയുകയായിരുന്നു. 3 പേർ വണ്ടി ലുണ്ടായിരുന്നതായും ഒരാൾ പുറത്തേക്ക് വന്ന് വണ്ടിയിൽ കയറാൻ പറഞ്ഞതാണെന്ന് കുട്ടി പറയുന്നു. തുടന്ന് സ്കൂളിലെത്തി ടീച്ചറോട് പറഞ്ഞതോടെ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കാക്കൂർ പോലീസിൽ പരാതി നൽകി ,ഈ സംഭവം നാട്ടുകാരുടെയും  രക്ഷിതാക്കളുടെയും ഇടയിൽ സംഭ്രാന്തി ഉളവാക്കിയിട്ടുണ്ട്,