കൊയിലാണ്ടി: -നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. വെള്ളിയാഴ്ച  ഉച്ചയോടെയായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിത (41)യാണ് മരണപ്പെട്ടത്..


ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


നന്തിയിൽ ഒരു മരണവീട് സന്ദർശിച്ച് ഉള്ളേരിയിലേക്ക്

മടങ്ങവെയായിരുന്നു അപകടം. ഭർത്താവ് വേലായുധന് (പ്ലാൻ എസ്റ്റിമേറ്റർ) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.