വിഷുവിന് പൂട്ടിയിട്ട ATM പെരുന്നാൾ കഴിഞ്ഞിട്ടും തുറന്നിട്ടില്ല :-

നരിക്കുനി: -നരിക്കുനിയിൽ എസ് ബി ഐ ക്ക് 3 എ ടി എം മിഷ്യൻ ,കേരള ബാങ്കിന് ഒന്ന് ,ഗ്രാമീൺ ബാങ്കിന് ഒന്ന് ,2 പ്രൈവറ്റ് തുടങ്ങി ഏഴ് എ ടി എം മിഷ്യൻ ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ല ,വിഷുവിന് മുമ്പെ കേടായ എ ടി എമ്മുകൾ പെരുന്നാൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തത് കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടിലാണ് ,കൂടാതെ നരിക്കുനി ബേങ്കിൽ മാത്രം എ ടി എം കാർഡ് ഉപയോഗിച്ച് പണം നൽകുന്ന സംവിധാനവുമില്ല, നരിക്കുനിക്കാർ പണം വേണമെങ്കിൽ കൊടുവള്ളിയോ ,കുന്ദമംഗലത്തോ ,കോഴിക്കോട്ടോ പോവണം ,ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നേഷണലൈസ് ബേങ്കുകൾക്കെതിരെ ജനം പ്രതിഷേധത്തിലാണ് ,