ബാലസംഘം കലാ ജാഥ :-

നരിക്കുനി: -കേരളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സംഘടനയായ ബാലസംഘത്തിന്റെ ഏഷ്യയിലെ തന്നെ

 കുട്ടികളുടെഏറ്റവും വലിയ സഞ്ചരിക്കുന്ന തിയേറ്റർ ട്രൂപ്പായ വേനൽ തുമ്പി കലാജാഥയുടെ കക്കോടി ഏരിയാ പരിശീലന ക്യാമ്പിന്ഏപ്രീൽ 26 ന് ഉച്ചക്ക് ശേഷം 3 മണിക്ക് പാലങ്ങാട് തുടക്കം കുറിക്കും ,മെയ് 2 വരെ ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ടി സപന്യ ഉദ്ഘാടനം ചെയ്യും, ഏരിയയിലെ വിവിധ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഇരുപതോളം കുട്ടികളുടെ കലാപ്രതിഭകളാണ് തുമ്പികളായി പരിശീലനം നേടുന്നത് ,ആനുകാലിക സാമൂഹികവിഷയങ്ങൾ കോർത്തിണക്കി കുട്ടികൾ രചിച്ച നാടകങ്ങളും , നൃത്താവിഷ്ക്കാരവുമാണ് ഇത്തവണത്തെ വേനൽ തുമ്പിയുടെ പ്രത്യേകത, മെയ് 3 മുതൽ 9 വരെ ഇരുപതോളം കേന്ദ്രങ്ങളിൽ തുമ്പികൾ പരിപാടി അവതരിപ്പിക്കും, സ്വീകരണകേന്ദ്രങ്ങളിൽബാലോത്സവങ്ങളും ,ഗ്രാമോത്സവങ്ങളും നടക്കും ,മെയ് 2 ന് വൈകുന്നേരം 4 മണിക്ക് സിനിമാനാടക നടി ഉഷാചന്ദ്രബാബു കലാജാഥ പാലങ്ങാട്ട് വെച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ബാലസംഘം കക്കോടി ഏരിയാ നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു ,