ചിറ്റടിമീത്തലില്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് പ്രൗഢമായ തുടക്കം
നരിക്കുനി | മടവൂര്‍ സി എം വലിയുല്ലാഹിയുടെ 33 ാം ആണ്ട് നേര്‍ച്ചയ്ക്ക് ചിറ്റടിമീത്തലില്‍ പ്രൗഢമായ തുടക്കം കുറിച്ചു. ഇന്നലെ രാവിലെ നടന്ന മഖാം സിയാറത്തിന് സി എം വലിയുള്ളാഹിയുടെ സഹോദര പുത്രന്‍ സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന ഉദ്ഘാടന സംഗമത്തില്‍ യു കെ അബ്ദുല്‍ മജീദ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് ഉദ്ഘാടനം ചെയ്തു. മുസമ്മില്‍ തങ്ങള്‍ വാവാട്, അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, സി കെ മുഹമ്മദ് ബാഖവി, കെ ടി ഇസ്മായില്‍ സഖാഫി പെരുമണ്ണ, ഷംസുദ്ദീന്‍ മുസ്‌ലിയാര്‍ കഴകൂട്ടം, കെ വി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ഫസല്‍ സഖാഫി നരിക്കുനി സംസാരിച്ചു. ജാബിര്‍ സഖാഫി ഓമശ്ശേരി,അബൂബക്കര്‍ മുഈനി ഒളവണ്ണ മൗലിദിന് നേതൃത്വം നല്‍കി. രാത്രിയില്‍ മുസ്്തഫല്‍ ഫാളിലി കരീറ്റിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. ഷാഫി അഹ്‌സനി കാമില്‍ സഖാഫി,ഹാഫിള് സിനാന്‍ കരീറ്റിപറമ്പ്,സാബിത്ത് അടിവാരം,സി എം മുഹമ്മദ് മാലിക് ലത്തീഫി,ഹാഫിള് സി എം മുഹമ്മദ് മുഹ്താര്‍ മൗലിദിന്് നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര സമാപന പ്രാര്‍ഥന നിര്‍വ്വഹിച്ചു.
ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് നടക്കുന്ന ഖാദിരിയ്യാ റാത്തീബിന് സയ്യിദ് മുദ്ദസിര്‍ തങ്ങള്‍ പൂനൂര്‍ നേതൃത്വം നല്‍കും . 1 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബിന് ചെറിയ മോന്‍ കായലം നേതൃത്വം നല്‍കും. വൈകീട്ട് 4ന് രിഫാഇയ്യ റാത്തീബ് നടക്കും. സയ്യിദ് കുഞ്ഞി സീതി കോയ തങ്ങള്‍ കോയിലാട്ട്,സയ്യിദ് മുശയ്യഖ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന ശാദുലി ഹല്‍ഖക്ക് സയ്യിദ് സുഹൈല്‍ അസഖാഫ് മടക്കര,ലത്തീഫ് സഖാഫി മമ്പുറം,സിപി ഷാഫി സഖാഫി നേതൃത്വം നല്‍കും.
സി എം വലിയ്യുല്ലാഹിയുടെ വഫാത്ത് ദിവസമായ നാളെ രാവിലെ ഏഴുമണിക്ക് ബുര്‍ദ മജ്‌ലിസ് ആരംഭിക്കും.വഫാത്ത് സമയമായ 9.20ന് സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന ദിക്ര്‍ ദുആ ആത്മീയ മജ്‌ലിസിന് ഇ സുലൈമാന്‍ മുസ് ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍,സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍,കെ കെ അഹമ്മദ് കുട്ടി മുിസ് ലിയാര്‍ കട്ടിപ്പാറ,സി മുഹമ്മദ് ഫൈസി, പകര മുഹമ്മദ് അഹ്‌സനി,ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, യു കെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, ഡേ. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍,സുലൈമാന്‍ സഖാഫി മാളിയേക്കല്‍,ടി കെ അബ്ദുറഹ്മാന്‍ ബാഖവി, ബഷീര്‍ ഫൈസി വണ്ണക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 മണി വരെ അന്നദാനം നടക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടി സമാപിക്കും.
ഫോട്ടോ
മടവൂര്‍ ചിറ്റടി മീത്തലില്‍ സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ച സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.


0 അഭിപ്രായങ്ങള്‍