കൊടുവള്ളിയുടെ സ്വപ്ന പദ്ധതി തകർത്തവർക്ക് കാലം മാപ്പ് നൽകില്ല.


 കൊടുവള്ളിയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഒന്നാം പിണറായി സർക്കാറിൽ നിന്നും 55 കോടി രൂപ കിഫ് ബി യിൽ ഉൾപെടുത്തി അനുവദിച്ച സിറാജ് ഫ്ലൈ ഓവർ അണ്ടർപാസ് പദ്ധതി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നടപടിയിലേക്ക് എത്തിയിരിക്കുകയാണ്.

കൊടുവള്ളിയുടെ ഈ സ്വപ്ന പദ്ധതിയാണ് നാടിൻ്റെ 

വികസന വിരോധികളായ ചില കെട്ടിട ഉടമകളും വ്യാപാരി സംഘടനകളും ഇപ്പോഴത്തെ എംഎൽഎയെ കൂട്ടുപിടിച്ച് പദ്ധതി  ഉപേക്ഷിക്കുവാൻ ശ്രമം നടത്തിയിട്ടുള്ളത് . ഇവരുടെ പ്രധാന പ്രശ്നം താമരശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സ്വകാര്യ വ്യക്തിയുടെ സൂപ്പർ മാർക്കറ്റിലേക്കും സ്വകാര്യ വ്യക്തിയുടെ ആശുപത്രിയിലേക്കും അണ്ടർ പാസ് വരുന്നതോടുകൂടി നേരിട്ട് കയറാൻ കഴിയില്ല എന്നുള്ളതായിരുന്നു. ഇതിനെയാണ്  ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ കൊടുവള്ളിയെ കീറിമുറിക്കുവാൻ പോകുന്നു  എന്നും പുഴയിൽ വെള്ളം കയറിയാൽ അണ്ടർ പാസിൽ വെള്ളം കെട്ടി നിന്ന്  വാഹനങ്ങൾ മുങ്ങിപ്പോകും എന്നും പറഞ്ഞ് കള്ള പ്രചരണം നടത്തിയത്.  കൊടുവള്ളി കേന്ദ്രീകരിച്ച് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ദേശീയപാത കൊടുവള്ളി ബൈപ്പാസ് റോഡ്, ദേശീയപാത കൊടുവള്ളി ടൗൺ റോഡ് 24 മീറ്റർ വീതിയിൽ നവീകരിക്കുന്ന പദ്ധതി എന്നിവ ആവശ്യമില്ലാത്ത രൂപത്തിൽ ആയിരുന്നു നിർദ്ധിഷ്ട സിറാജ് ഫ്ലൈഓവർ അണ്ടർ പാസ് പദ്ധതി വിഭാവനം ചെയ്തത്. ദേശീയപാത ബൈപ്പാസ് പദ്ധതി നടപ്പിലാക്കുമ്പോൾ നൂറിൽപ്പരം വീടുകളും കെട്ടിടങ്ങളും കൃഷി ഭൂമികളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അത് പോലെ NH കൊടുവള്ളി ടൗൺ റോഡ് 24 മീറ്ററിൽ നവീകരിക്കുമ്പോൾ കെട്ടിട ഉടമകൾക്കും, വ്യാപാരികൾ ക്കും നഷ്ട പരിഹാരം ലഭിക്കാത്ത രൂപത്തിലുള്ള പദ്ധതിയാണ് നിലവിലെ MLA നടപ്പിലാക്കുവാൻ ഉദ്ധേശിച്ചിട്ടുള്ളത്.   എന്നാൽ കൊടുവള്ളി സിറാജ് ഫ്ലൈ ഓവർ അണ്ടർ പാസ്സ് പദ്ധതി നടപ്പിലാക്കുമ്പോൾ കെട്ടിട ഉടമകൾക്കും ,വ്യാപാരികൾക്കും മതിയായ നഷ്ട പരിഹാരവും  കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മതിയായ നഷ്ട പരിഹാരവും ലഭിക്കുന്ന  ഒരു പദ്ധതിയാണ് സിറാജ് ഫ്ലൈ ഓവർ അണ്ടർപാസ്.  ഈ പദ്ധതിക്കായി അനുവദിച്ച 55 കോടിയിൽ 25 കോടിയോളം രൂപ  ഇവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിയാണ്  ഉൾപെടുത്തിയിരിക്കുന്നത്.ഈ സ്വപ്ന പദ്ധതി അട്ടിമറിക്കുന്നതിനു വേണ്ടി കൊടുവള്ളി നഗരസഭയും കൊടുവള്ളിയിലെ വ്യാപാരി സംഘടനയും നിലവിലെ എംഎൽഎയെ കൂട്ട് പിടിച്ച് കൊടുവള്ളി ടൗൺ എൻഎച്ച് റോഡ് 24 മീറ്റർ വീതിയിൽ നവീകരിക്കുന്നതിന് സൗജന്യമായി സ്ഥലം ലഭ്യമാക്കുമെന്ന ഉറപ്പ്  നൽകിയതിന്റെ ഭാഗമായിട്ടാണ് ഗവൺമെന്റ് പഴയ പദ്ധതി ഉപേക്ഷിച്ചത്. നിലവിലെ ദേശീയപാത ബൈപ്പാസും, ടൗൺ നവീകരണവും നടപ്പിലാവുമ്പോൾ ഒട്ടനവധി വീടുകളും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും   നഷ്ടപ്പെടുന്ന രൂപത്തിലാണ്  പദ്ധതി വിഭാവനം ചെയ്തത്. 

കഴിഞ്ഞദിവസം എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ കെട്ടിട ഉടമകൾക്കും, വ്യാപാരികൾക്കും  നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം അവരുടെ ഭാഗത്ത് നിന്നും ഉയർന്നു വന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം എന്നും ബാക്കി കാര്യങ്ങളിൽ

മന്ത്രി തീരുമാനമെടുക്കട്ടെ എന്നുമാണ് എംഎൽഎ യോഗത്തിൽ പറഞ്ഞിട്ടുള്ളത്. പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകാമെന്ന് പറയുകയും പിന്നീട് മന്ത്രിയെ പഴി ചാരുകയും ചെയ്യുന്ന എം എൽ എ യുടെ നടപടി ഇരട്ടത്താപ്പാണ്. മൂന്ന് സ്വകാര്യ കെട്ടിട ഉടമകളെയും,ചുരുക്കം ചില സ്വകാര്യ സ്ഥാപനങ്ങളേയും സംരക്ഷിക്കുന്നതിനു വേണ്ടി കൊടുവള്ളിയുടെ സ്വപ്ന പദ്ധതി അട്ടിമറിച്ച് പകരം നൂറിൽപരം കച്ചവടക്കാർക്കും കെട്ടിടങ്ങൾക്കും നഷ്ടം സംഭവിക്കുന്ന രീതിയിലുള്ള ടൗൺ നവീകരണ പദ്ധതിയുമായി എം എൽ എ യുടെ നേത്യത്വത്തിൽ നഗരസഭയും വ്യാപാരി നേതാക്കളും മുന്നോട്ടു പോവുന്നത് സാധാരക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി വരുന്ന ബൈപ്പാസും, സ്വകാര്യ മുതലാളിമാരെ സംരക്ഷിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ടൗൺ നവീകരണവും നടപ്പിലാകുമ്പോൾ കൊടുവള്ളി ഇരുട്ടിലേക്ക് നയിക്കപ്പെടുമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുകയില്ല.എം എൽ എ അടക്കമുള്ള വികസന വിരുദ്ധരാൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ കൊടുവള്ളിയുടെ സ്വപ്നം തകർക്കുന്നതാണ്. ഇത്തരം ഗൂഢശക്തികൾക്ക് കാലം ഒരിക്കലും മാപ്പു നൽകില്ല.