വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു -

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


വയനാട്ട് ജില്ലയിലെ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 


മലയാറ്റൂരിൽ പോയി തിരിച്ചുവരികയായിരുന്നു ആറംഗ സംഘം.


കണ്ണൂർ ഇരിട്ടി സ്വദേശി കളാണ് കാറിലുണ്ടായിരുന്നത്.  വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.

പുഴമുടിക്ക് സമീപം റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്.

ഗുരുതര പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാൾ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.