പെരുന്നാൾ ദിവസം കിടപ്പ് രോഗികളോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം


നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം പെരുന്നാൾ ദിനത്തിലും കിടപ്പ് രോഗികളെ സന്ദർശിച്ചു ക്ഷേമാന്വേഷണം നടത്തിയും രോഗവിവരങ്ങൾ ആരാഞ്ഞും അവർക്കാശ്വാസമേകി


രാവിലെ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് പ്രസിഡണ്ട് നേരെ പത്താം വാർഡിലെ കിടപ്പ് രോഗികളുടെ വീടുകളിലേക്കാണ് എത്തിയത്. വാർഡ് മെമ്പർ സുനിൽ കുമാറും ആശാവർക്കർ വിലാസിനിയും വാർഡിലെ വിവിധ രാഷ്ട്രീയ പ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവർ പ്രസിഡണ്ടിനോടൊപ്പമുണ്ടായിരുന്നു.


ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികളെ അവരുടെ വീട്ടുകളിൽ സന്ദർശിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഇന്ന് പത്താം വാർഡിൽ എത്തിയത്. കഴിഞ്ഞ എട്ടാം തീയതി കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ പതിനൊന്നാം വാർഡിൽ വെച്ച് സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തതാണ്.


 ഇതിനിടയിൽ 10 വാർഡുകൾ സന്ദർശനം നടന്നു കഴിഞ്ഞു.എനിയുള്ള വാർഡുകളിലും അടുത്ത ദിവസങ്ങളിലായി സന്ദർശനം പൂർത്തിയാക്കും. വേതന കടിച്ചമർത്തി കഴിയുന്ന കിടപ്പ് രോഗികളേയും .രോഗം കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത രോഗികളേയുമാണ് പ്രസിഡണ്ട് സന്ദർശിക്കുന്നത്


 അതത് വാർഡുകളിലെ ജനപ്രതിനിധികൾ ആശാവർക്കർമാർ ,ആരോഗ്യ വളണ്ടിയർമാർ പൊതുപ്രവർത്തകർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരാണ് പ്രസിഡണ്ടിന്റെ കൂടെ സന്ദർശനത്തിൽ പങ്കെടുക്കുന്നത്.


രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും സമാധാനവും നൽകുക  എന്നതാണ് ഈ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും

 ഈ സന്ദർശനത്തിന് വൻ സ്വീകാര്യതയാണ് ഇവരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ത്


 ചുട്ടുപൊള്ളുന്ന ചൂടുപോലും വകവെക്കാതെ നോമ്പെടുത്തു കൊണ്ടാണ് തുടർച്ചയായി എല്ലാ ദിവസങ്ങളിലും പ്രസിഡണ്ട് രോഗികളെ സന്ദർശിച്ചത്. 


 മുപ്പത് ദിവസം വൃതമെടുത്ത വിശുദ്ധിയുടെ  ആഘോഷമായ ചെറിയ പെരുന്നാൾ ദിനത്തിൽ പ്രയാസപ്പെടുന്ന രോഗികളെ ചേർത്ത് പിടിക്കുക അവരെ ആശ്വസിപ്പിക്കുക എന്നത് മഹത്തായ പ്രവർത്തനമാണ് എന്ന സന്ദേശമാണ് പ്രസിഡണ്ട് സി കെ.സലിം ഈപ്രവർത്തനത്തിലൂടെ കാണിച്ചത്