വനിതാ സുഹൃത്ത് കോക്‌പിറ്റിൽ; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് പിഴ ശിക്ഷ. 30 ലക്ഷം രൂപയാണ് എയർ ഇന്ത്യക്ക് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് തന്റെ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിലാണ് നടപടി. ഇത് വൻ വിവാദമായ സാഹചര്യത്തിൽ ഡിജിസിഎ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.
സംഭവത്തിൽ നേരത്തെ ഡിജിസിഎ എയർ ഇന്ത്യയുടെ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 'എയർക്രാഫ്റ്റ് റൂൾസ്, 1937 പ്രകാരം നിക്ഷിപ്തമായ അധികാരം ദുരുപയോഗം ചെയ്യുകയും ബാധകമായ ഡിജിസിഎ ചട്ടങ്ങൾ ലംഘിക്കാൻ അനുവദിക്കുകയും ചെയ്തതിന്' പ്രസ്തുത പൈലറ്റിന്റെ ലൈസൻസും മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സുരക്ഷാ സെൻസിറ്റീവ് ലംഘനമായിരുന്നിട്ടും ഉടനടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെന്ന് ഡിജിസിഎ അവകാശപ്പെടുന്നു. കേസിലെ പരാതിക്കാരൻ മാർച്ച് ആദ്യം സിഇഒയ്ക്ക് കത്തയച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് ഡിജിസിഎയെ സമീപിച്ചതായി ഇന്ത്യ ടുഡേ ടെലിവിഷൻ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
പൈലറ്റിന്റെ വനിതാ സുഹൃത്ത് കോക്പിറ്റില്‍; കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡിജിസിഎ
*വനിതാ സുഹൃത്തിനെ പൈലറ്റ് കോക്ക്പിറ്റിനുള്ളില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ*
(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍, സുരക്ഷാ വിഭാഗം മേധാവി ഹെന്റി ഡോണോഹോ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരി 27 ന് ദുബായ്-ഡല്‍ഹി വിമാനത്തിലാണ് പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ അനുവദിച്ചത്.
ഇതേ വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമാണ് ഡിജിസിഎയ്ക്ക് പരാതി നല്‍കിയതെന്ന്
ഡിജിസിഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡിജിസിഎയെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന് ഏപ്രില്‍ 21 ന് എയര്‍ ഇന്ത്യ സിഇഒയ്ക്കും വിമാന സുരക്ഷാ മേധാവിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇരുവര്‍ക്കും 15 ദിവസത്തെ സമയം അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതിവരെ പ്രതിതികരണമൊന്നും ഉണ്ടായില്ല. അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദുബായ്-ഡല്‍ഹി വിമാനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവധി നല്‍കാന്‍ ഈ മാസം ആദ്യം ഡിജിസിഎ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നു.
*പറക്കുന്നതിനിടെ പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി; എയര്‍ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം*
എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഭവം നടന്നതെന്ന് ഡിജിസിഎ അറിയിച്ചു. പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കിയോ എന്നതിനെക്കുറിച്ച് വിവരമില്ല. ഫെബ്രുവരി 27ന് ദുബായിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
നേരത്തെ ഏപ്രില്‍ 18 ന് വിന്‍ഡ്ഷീല്‍ഡ് തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പൂനെയില്‍ നിന്ന് പുറപ്പെട്ട വിമാനമാണിത്. അതേ ദിവസം, ശ്രീനഗറിലേക്ക് പോകുകയായിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം തെറ്റായ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ തിരിച്ചെത്തിയതായി എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ലഭിച്ച മൊത്തം 347 യാത്രക്കാരുടെ പരാതികളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്നത് ഫ്‌ലൈറ്റ് പ്രശ്നങ്ങളും ബാഗേജ് സംബന്ധിച്ച വിഷയങ്ങളുമാണെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഡിജിസിഎ പറയുന്നു. 2023 മാര്‍ച്ചില്‍ 10,000 യാത്രക്കാര്‍ക്ക് ലഭിച്ച പരാതികളുടെ എണ്ണം ഏകദേശം 0.27 ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൂടാതെ മൊത്തം പരാതികളില്‍ 38.6 ശതമാനം വിമാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും 22.2 ശതമാനം ലഗേജ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. റീഫണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വെറും 11.5 ശതമാനം മാത്രമായിരുന്നു. റീഫണ്ടും സ്റ്റാഫ് പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ജനുവരിയില്‍ റീഫണ്ടുമായി ബന്ധപ്പെട്ട 23.7 ശതമാനം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് 11.5 ശതമാനമായി കുറഞ്ഞു. അതുപോലെ ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികള്‍ ജനുവരിയില്‍ 8.9 ശതമാനമായിരുന്നു. അത് 4 ശതമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

0 അഭിപ്രായങ്ങള്‍