പന്നൂർ-നരിക്കുനി നെല്ല്യേരിതാഴം - പുന്നശ്ശേരി റോഡിൻറെ ടെൻഡർ നടപടികൾ തുടരാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കക്ഷി ചേർന്ന് സിപിഐഎം നടത്തിയ നിയമപോരാട്ടത്തിന് താൽക്കാലികാശ്വാസം -
31.05.2023
നരിക്കുനി : ഏറെക്കാലത്തെ പ്രതിസന്ധികൾ നിറഞ്ഞ പൂനൂർ നെല്ല്യേരിതാഴം പുന്നശ്ശേരി റോഡിൻറെ നിർമ്മാണ പ്രവർത്തന നടപടികൾ തുടരാൻ കോടതിയുടെ ഇടക്കാല ഉത്തരവ്. കരാറുകാരന്റെ അലസത കാരണം സർക്കാർ ടെർമിനേറ്റ് ചെയ്തതും ,തുടർന്ന് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ച് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങളിൽ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
നിരവധിയായ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടി കേസിൽ ഹാരിസ് ,സാബിത്ത്, നജ്മുദ്ധീൻ എന്നിവർ സിപിഐ(എം)ന് വേണ്ടി കക്ഷിചേരുകയും, തുടർന്ന് നിയമ പോരാട്ടം നടക്കുകയും ചെയ്തു. കോടതിയുടെ ഇടക്കാല അവധിയിലും പ്രദേശത്തെ ജനങ്ങളുടെയും, റോഡിന്റെയും പരിതാപകരമായ അവസ്ഥ കൃത്യമായി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 4 മാസം കൊണ്ട് 21 സിറ്റിംഗുകളാണ് കോടതിയിൽ നടന്നത്.
റീട്ടെൻഡർ നടപടികൾ നടന്നുവെങ്കിലും കോടതിയിൽ തടസ്സം വന്നതിനാൽ പ്രസ്തുത ടെൻഡറിന്റെ കാലാവധി അവസാനിക്കുകയും വീണ്ടും എസ്റ്റിമേറ്റ് തുകയിൽ വർദ്ധന വരുത്തി റീടെണ്ടർ വിളിക്കുകയും ചെയ്തിരുന്നു.തുടർന്നാണ് പ്രസ്തുത പ്രശ്നങ്ങളുടെ ഗൗരവം പരിഗണിച്ചുകൊണ്ട് ടെൻഡർ നടപടികൾ മുന്നോട്ട് നീക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണൻ ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി നിലവിലുള്ള ടെൻഡർ നടപടികളുമായി വകുപ്പിന് മുന്നോട്ട് നീങ്ങാവുന്നതാണ്.നിലവിലെ ടെൻഡറിന് മന്ത്രിസഭ യോഗത്തിന്റെ അനുമതി ലഭിക്കേണ്ട ഘട്ടം മാത്രമേ ഇനിയുള്ളൂ.എത്രയും വേഗം കരാറിലെ എഗ്രിമെന്റ് വെക്കാനാണ് നിലവിൽ വകുപ്പ് ശ്രമം നടത്തുന്നത്.
സർക്കാറിന് വേണ്ടി ബി പ്രമോദ്,പി എം ജോണി,സിപിഐഎമ്മിന് വേണ്ടി കേസിൽ കക്ഷി ചേർന്നു കൊണ്ട് അഡ്വക്കറ്റ് കെഎസ് അരുൺകുമാർ എന്നിവർ ഹാജരായി.


0 അഭിപ്രായങ്ങള്