എ പി നടന്നു തീർത്ത വഴികൾ ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി.
പുന്നശ്ശേരി: -പുന്നശേരിയിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനും, ജനകീയ ഹോമിയോ ആതുരസേവകനുമായിരുന്ന എ പി പാച്ചരുടെ ജീവിതം ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി.
കല്ലാരം കെട്ടിൽ നടന്ന ചടങ്ങിൽ കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി സ്വിച്ച് ഓൺ നിർവഹിച്ചു. നിർമ്മാണ സമിതി ചെയർമാൻ സി രാജൻ അധ്യക്ഷം വഹിച്ചു. ചേളന്നൂർ ബ്ലോക് പഞ്ചായത്ത് അംഗം വി കെ മോഹനൻ, ഡോക്യുമെന്റി സംവിധായകൻ ഫൈസൽ ഹുസൈൻ, ബാലൻ പുന്നശേരി, രാജഗോപാലൻ അദേ ര, സയൻസൺ, കോട്ടക്കൽ ഭാസ്കരൻ,ആയേടത്ത് ശ്രീധരൻ, വി അമ്മദ് കോയ, ലോഹിതാക്ഷൻ പുന്നശേരി, എ രാധ, രമേശൻ കല്ലേരി എന്നിവർ സംസാരിച്ചു. പി ചന്ദ്രബാബു സ്വാഗതവും ,കെ പി സുനിൽകുമാർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍