സൂഫി ദർശനങ്ങൾ സാമൂഹിക വിജയത്തിന് അനിവാര്യം: മന്ത്രി അഹമദ് ദേവർക്കോവിൽ
നരിക്കുനി | പൂർവ സൂരികളായ മഹത്തുക്കളും സൂഫിയാക്കളും കാണിച്ചു തന്ന ചിന്താ ധാരകളും മാനവിക ബോധവുമാണ് മനുഷ്യ ജീവിത വിജയത്തിന്റെ നിദാനമെന്നും കൃത്യവും വ്യക്തവും വിശ്വാസ ദർശനങ്ങളും അടങ്ങിയ ഉദാത്ത സംഹിതയാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്നും സൂഫി ധാരകൾ കാണിച്ച് തന്ന യഥാർത്ഥ വഴി മുറുകെ പിടിച്ചാൽ മാത്രമെ ധാർമിക സമൂഹം നില നിൽക്കുകയുള്ളൂ എന്നും മന്ത്രി അഹമദ് ദേവർക്കോവിൽ പറഞ്ഞു.
മടവൂർ സി എം സെന്ററിൽ നടക്കുന്ന സി.എം. വലിയുല്ലാഹി ആണ്ട് നേർച്ചയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


0 അഭിപ്രായങ്ങള്‍