സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് പ്രൗഢമായ തുടക്കം
*നരിക്കുനി*: സി എം വലിയുല്ലാഹിയുടെ 33 )o ആണ്ട് നേര്‍ച്ച ആത്മീയ സമ്മേളനത്തിന് മടവൂർ സി എം സെന്ററിൽ പ്രൗഢമായ തുടക്കം. ഇന്നലെ വൈകുന്നേരം 3 മണിക്ക് അവേലത്ത് സയ്യിദ് അബ്‌ദുസ്സബൂർ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് ആണ്ട് നേർച്ചക്ക് തുടക്കമായത്. തുടർന്ന് സയ്യിദ് മുല്ലക്കോയ തങ്ങള്‍ കാരക്കാട് പതാക ഉയര്‍ത്തി. ശേഷം സമസ്ത കേന്ദ്ര മുശാവറാംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തിൽ പണ്ഡിത ദർസ് നടന്നു.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളാ തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർക്കോവിൽ മുഖ്യാതിഥിയായിരുന്നു.
രാത്രി 7 മണിക്ക് നടന്ന മത പ്രഭാഷണത്തിന് അറിവിന്‍ നിലാവ് സഫ്‌വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. സയ്യിദ് കെ.വി.കെ തങ്ങൾ, സയ്യിദ് മുഹമ്മദ് ഹുസൈന്‍ ഹൈദ്രൂസി, പാലത്ത് അബ്ദുറഹ്‌മാൻ ഹാജി, ജി അബൂബക്കർ, ടി.എ മുഹമ്മദ് അഹ്‌സനി, അബ്ദുറഹ്‌മാന്‍ ഹാജി പാവണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാളെ വൈകുന്നേരം 7 മണിക്ക് നടക്കുന്ന മതപ്രഭാഷണത്തിൽ പത്തനാപുരം ഇബ്രാഹീം അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം ഉദ്ഘാടനം ചെയ്യും. മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മുഖ്യാതിഥി യായിരിക്കും. ഇബ്രാഹീം സഖാഫി പാലങ്ങാട്, അന്‍വര്‍ സഖാഫി കരുവന്‍പൊയില്‍, തുടങ്ങിയവര്‍ സംബന്ധിക്കും.
സമാപന ദിവസമായ വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കുന്ന മുഹിബ്ബ് സംഗമം കുറ്റിക്കാട്ടൂർ അബ്ദുല്ലത്വീഫ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ കൽത്തറ അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ഔലിയാക്കളുടെ ലോകം എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് പ്രഭാഷണം നടത്തും. മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, സയ്യിദ് അലി അക്ബര്‍ പാടന്തറ, ഹുസൈന്‍ മുസ്ലിയാര്‍ കൊടുവള്ളി, ഇസ്മായില്‍ സഖാഫി പെരുമണ്ണ, അബൂബക്കര്‍ സഖാഫി പന്നൂര്‍, സി.എം അബൂബക്കർ സഖാഫി തുടങ്ങിയവർ സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തില്‍ കെ.എസ്.ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണവും സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യു.കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സി.എം ഇബ്രാഹീം സാഹിബ് തുടങ്ങിയവർ പ്രസംഗിക്കും. ഹസൻ മുസ്‌ലിയാർ വയനാട്, വി.പി.എം. ഫൈസി വില്യാപ്പള്ളി, മുഹമ്മദലി സഖാഫി വള്ളിയാട്, ഹമീജാന്‍ ലത്വീഫി ചാവക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നൽകും.


0 അഭിപ്രായങ്ങള്‍