പുതു തലമുറ പ്രതീക്ഷ നൽകുന്നുണ്ട്. ഡോ. എം.കെ മുനീർ


നരിക്കുനി: ഉന്നത വിജയം നേടി മികവിലെത്താൻ മത്സരിക്കുന്ന പുതു തലമുറ പ്രതീക്ഷ നൽകുന്നുവെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്‌.എൽ.സി, പ്ലസ്‌.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ സംഘടിപ്പിച്ച മെറിറ്റ്‌ ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക നിലവാരത്തിലും ഇതര രംഗങ്ങളിലും മണ്ഡലത്തിലെ മുൻനിരയിലേക്കുയർന്ന നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ അബ്ദുൽ സലീം അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ഗഫൂർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയവരെ ഡോ. എം കെ മുനീർ പുരസ്കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ഐ.പി രാജേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷിഹാന രാരപ്പൻ കണ്ടി, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മിനി പുല്ലൻ കണ്ടി, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ സർജാസ്‌ കുനിയിൽ, ജനപ്രതിനിധികളായ ഉമ്മു സൽമ, ജൗഹർ പൂമംഗലം, ജസീല മജീദ്‌, സുനിൽ കുമാർ തേനാരുകണ്ടി, ടി. രാജു, അബ്ദുൽ മജീദ്‌, കെ.കെ ലതിക, സി.പി ലൈല, കെ.കെ സുബൈദ, മൊയ്തി നെരോത്ത്‌, കെ.കെ ഷറീന, കെ.കെ ന്ദ്രൻ, വി.പി മിനി, പി.ടി.എ പ്രതിനിധികളായ ഒ. മുഹമ്മദ്‌, അബ്ദുൽ സലാം, സുബൈർ വി.കെ, മനോജ്‌ നടുക്കണ്ടി, പി.വി അസ്മ, മുൻ പ്രധാനാധ്യാപിക കെ.കെ ആസ്യ, മുസ്തഫ, അബ്ദുൽ റഷീദ്‌, പുഷ്പ, സജി കുമാർ, സി.കെ ദീപ്തി, ഷംശാദ്‌ എരഞ്ഞിക്കൽ, വി. ഷീജ, പി.ടി.എ പ്രസിഡന്റ്‌ ബാലഗോപാലൻ, സീനിയർ അസിസ്റ്റന്റ്‌ സകീന എന്നിവർ സംസാരിച്ചു.



പടം: നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ആദരിക്കൽ പരിപാടി ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.