വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു:



മടവൂർ :ആരാമ്പ്രം  കുണ്ടത്തിൽ പരേതനായ ചെറിയ അബുവിന്റെയും ഖദീജയുടെയും മകൻ  ആലും കണ്ടിയിൽ താമസിക്കുന്ന കുണ്ടത്തിൽ ഹുസൈൻ (63) അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. കുന്ദമംഗലത്തിനടുത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ് പത്തു ദിവസമായി ചികിത്സയിലായിരുന്നു. പറമ്പത്ത് കാവ് വേട്ടർ തൊടുകയിൽ നസീമയാണ് ഭാര്യ, മകൻ : പരേതനായ റാഷിദ്‌ ,

സഹോദരങ്ങൾ: മൊയ്തീൻ കുണ്ടത്തിൽ, അഹ്മദ് കുട്ടി പടുവാഴയിൽ, സുലൈമാൻ എരേക്കൽ, മജീദ് എടക്കണ്ടിയിൽ, സുബൈദ തച്ചറക്കൽ, ഫാത്തിമ കരിപ്പൂർ , റസിയ പതിമംഗലം,